സ്‌പോട്ട്‌ലൈറ്റ് ഉള്ളടക്കത്തിനായുള്ള മികച്ച പ്രവർത്തനങ്ങൾ

സ്‌പോട്ട്‌ലൈറ്റിന്റെ ഏറ്റവും ജനപ്രിയമായ വിഭാഗങ്ങൾക്കായി ആകർഷകമായ ഉള്ളടക്കം എങ്ങനെ സൃഷ്ടിക്കാമെന്നത് സംബന്ധിച്ച ചില നുറുങ്ങുകൾ ഇതാ:

കോമഡി, കുസൃതികള്‍, പരാജയങ്ങൾ, ഇൻറർനെറ്റ് തമാശകൾ

 • പരിസരം പെട്ടന്ന് സജ്ജീകരിക്കുക

 • കഥാപാത്രങ്ങളെ പരിചയപ്പെടുത്താനും സന്ദർഭം അവതരിപ്പിക്കാനും ടെക്സ്റ്റ് ഉപയോഗിക്കുക

 • സർഗ്ഗാത്മകമായ ക്രമീകരണങ്ങളും യഥാർത്ഥ ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നു

 • രസകരമായ വീക്ഷണ കോണുകളും ലൊക്കേഷനുകളും പകർത്തുക

 • അതുല്യമായ കഴിവുകളും ശേഷികളും പ്രകടിപ്പിക്കുക

ഭക്ഷണം

 • ഇത് ഉയർത്തി നിർത്തുക: തിളക്കമുള്ളതും ഉജ്ജ്വലവുമായ നിറങ്ങൾ അവതരിപ്പിച്ച് നിങ്ങളുടെ വിഷയത്തിന് പ്രാധാന്യം നൽകുന്ന ഒരു പശ്ചാത്തലം തിരഞ്ഞെടുക്കുക - വൈരുദ്ധ്യമുള്ള നിറം, നല്ല പാറ്റേൺ അല്ലെങ്കിൽ മറ്റ് ഭക്ഷണങ്ങൾ പോലും!

 • സഹായകരമായ വിവരങ്ങളോടെ വിശദീകരണ വാചകം ചേർക്കുക

 • പ്രധാന കോഴ്സിലേക്ക് പോകുക (ഭക്ഷണം!) കഴിയുന്നത്ര ചെറിയ ബിൽഡ്-അപ്പ് ഉപയോഗിച്ച് വേഗത്തിൽ

തൃപ്തികരവും ASMR-ഉം

 • നിങ്ങൾക്ക് ഫൂട്ടേജ് വേഗത്തിലാക്കുകയോ വേഗത കുറയ്ക്കുകയോ ചെയ്യേണ്ടിവന്നാലും, തുടക്കം മുതൽ പൂർത്തിയാകുന്നത് വരെ തൃപ്തി നൽകുന്ന ദൃശ്യങ്ങൾ അല്ലെങ്കിൽ ASMR ശബ്ദങ്ങൾ അവതരിപ്പിക്കുക

 • നിങ്ങളുടെ വീഡിയോയിലെ വ്യക്തിയെ വ്യക്തമായും പൂർണ്ണമായ ഫ്രെയിമിലും ശ്രദ്ധ തിരിക്കുന്നവ വളരെ കുറവോടെ കാണിക്കുക

 • നവീനതയാണ് താക്കോൽ. പൊതുവായ, എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്ന അല്ലെങ്കിൽ ആവർത്തിക്കാവുന്ന ഇഫക്റ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക

 • ഉള്ളടക്കം തൃപ്തികരമാക്കാൻ സംഗീതം സഹായകമാകും, പക്ഷേ അധിക ഓഡിയോ ഉപയോഗിച്ച് ASMR-നെ മുക്കിക്കളയാതിരിക്കേണ്ടത് പ്രധാനമാണ്

ട്യൂട്ടോറിയൽ, DIY, കലകളും കരകൗശലവും

 • തങ്ങൾ പഠിക്കാൻ പോകുന്നതെന്താണെന്ന് വാക്കുകളിലൂടെയോ വാചകത്തിലൂടെയോ കാഴ്ചക്കാരൊട് കൃത്യമായി പറഞ്ഞുകൊണ്ട് ആശയം ഉടൻ അവതരിപ്പിക്കുക

 • എല്ലാം ഒരുമിച്ചു പുറത്താക്കരുത്! നിങ്ങളുടെ Snap-ന്റെ അവസാനം ഒരു നാടകീയ വെളിപ്പെടുത്തലിനായി അന്തിമ ഉൽപ്പന്നം അല്ലെങ്കിൽ ഫലം സംരക്ഷിച്ചു വെക്കുക (വളരെ വേഗം വെളിപ്പെടുത്തുന്നത് പ്രേക്ഷകർ കുറയാൻ കാരണമാകും)

 • ശോഭയുള്ള, വർണ്ണാഭമായ വിഷയങ്ങളും സൃഷ്ടിപരമായ ക്രമീകരണങ്ങളും കൊണ്ടുവരുക

 • യഥാർത്ഥ ആശയങ്ങളും നൂതന രീതികളും ഹൈലൈറ്റ് ചെയ്യുക. നിങ്ങളുടെ എന്തെങ്കിലും പ്രത്യേക കഴിവുകളോ, പാടവമോ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണിത്!

 • നിങ്ങൾ പശ്ചാത്തല സംഗീതം ചേർക്കുകയാണെങ്കിൽ, ഓഡിയോ ട്രാക്കിലെ ഷിഫ്റ്റുകളുമായി സ്ക്രീനിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ സമന്വയിപ്പിക്കുക

 • തുടക്കം മുതൽ പൂര്‍ത്തിയാകുന്നതു വരെ മുഴുവൻ പ്രക്രിയയും കാണിക്കുക, അങ്ങനെ കാഴ്ചക്കാരന് ആവശ്യമായ ഘട്ടങ്ങൾ പഠിക്കാൻ കഴിയും, കൂടാതെ നിർദ്ദേശങ്ങളും ഉൾപ്പെടുത്താൻ മറക്കരുത്.

കോസ്മെറ്റിക്സും സൗന്ദര്യവും

 • നിങ്ങളുടെ കാഴ്ചക്കാർക്ക് പൂർണ്ണമായ ഇഫക്റ്റ് ലഭിക്കാൻ അനുവദിക്കുന്നതിന് മുഖം മുഴുവൻ വ്യക്തമായി പ്രദർശിപ്പിക്കുക

 • വലുതാവുക! നാടകീയമായ ഇഫക്റ്റുകൾക്ക് ഈ വിഭാഗത്തിൽ നന്നായി പ്രവർത്തിക്കാൻ കഴിയും, പ്രത്യേകിച്ചും അവ തിളക്കമുള്ളതും ഉജ്ജ്വലവുമായ നിറങ്ങൾ കാണിക്കുമ്പോൾ

 • ഇത്തരത്തിലുള്ള ഉള്ളടക്കത്തിന് പശ്ചാത്തല സംഗീതം വളരെ അനുയോജ്യമാണ്

നൃത്തവും ചലഞ്ചുകളും

 • നൃത്ത, ചലഞ്ച് വീഡിയോകൾ പങ്കാളിത്തത്തിന്റെ അനുഭവങ്ങളാണ്: നിങ്ങൾക്ക് വിരസമോ ലളിതമോ ആകാൻ താൽപ്പര്യമില്ലെങ്കിൽ, എളുപ്പത്തിൽ ആവർത്തിക്കാനാകുന്ന Snaps കാഴ്ചക്കാരെ വിനോദത്തിൽ പങ്കാളികളാക്കാൻ പ്രാപ്തരാക്കുന്നു

 • ഒരു പേര് നൽകിക്കൊണ്ടോ നിയമങ്ങൾ അവതരിപ്പിച്ചുകൊണ്ടോ നിങ്ങളുടെ ചലഞ്ച് ഉടൻ സജ്ജമാക്കുക

 • ഒരു പുതിയ സ്പോട്ട്‌ലൈറ്റ് ട്രെൻഡ് ആരംഭിക്കുന്നതിന് നിങ്ങളുടെ യഥാര്‍ത്ഥ നൃത്ത പരിപാടികളോ ചലഞ്ചുകളോ കൊണ്ടുവരിക