സ്പോട്ട്ലൈറ്റ് 101
പ്രചോദനം ഉൾക്കൊണ്ട് നിങ്ങളുടെ സർഗ്ഗാത്മകത പങ്കിടുക.
എന്താണ് സ്പോട്ട്ലൈറ്റ്?
ഉപയോക്താക്കൾ സൃഷ്ടിക്കുന്ന ഉള്ളടക്കത്തിന് വേണ്ടിയുള്ള ഞങ്ങളുടെ വിനോദ പ്ലാറ്റ്ഫോമാണ് സ്പോട്ട്ലൈറ്റ്. വിശാലമായ Snapchat കമ്മ്യൂണിറ്റിയിലേക്ക് സ്രഷ്‌ടാക്കൾക്ക് പ്രചാരം ലഭിക്കാനുള്ള മികച്ച മാർഗ്ഗമാണിത്. എത്ര ഫോളോവേഴ്‌സ് ഉണ്ടെന്നത് പരിഗണിക്കാതെ, നിങ്ങളെപ്പോലുള്ള സർഗ്ഗാത്മകതയുള്ള ആളുകളിൽ നിന്നുള്ള ഗുണനിലവാരമുള്ള ഉള്ളടക്കം സ്പോട്ട്‌ലൈറ്റ് ഹൈലൈറ്റ് ചെയ്യുന്നു.
നിങ്ങളുടെ ക്യാമറ റോളിൽ നിന്നുള്ള വീഡിയോകളെ സ്പോട്ട്ലൈറ്റ് പിന്തുണയ്ക്കുന്നു, എന്നാൽ Snapchat ക്യാമറ ഉപയോഗിച്ച് സൃഷ്ടിച്ച സ്നാപ്പുകൾ ഹൈലൈറ്റ് ചെയ്യുന്നു.
വീഡിയോകൾ സൃഷ്ടിക്കുക, തുടർന്ന് ഇനിപ്പറയുന്നതു പോലെയുള്ള ടൂളുകൾ ഉപയോഗിച്ച് അവ എഡിറ്റ് ചെയ്യുക:
  • അടിക്കുറിപ്പുകൾ
  • ലൈസൻസുള്ള സംഗീതം
  • ഒറിജിനൽ സൗണ്ട് റെക്കോർഡിംഗുകൾ
  • ലെൻസുകൾ
  • GIF-കൾ
മികച്ച സ്‌പോട്ട്‌ലൈറ്റ് സ്നാപ്പുകൾ നിർമ്മിക്കുന്ന സ്രഷ്‌ടാക്കൾക്ക് പ്രതിമാസം ദശലക്ഷങ്ങള്‍ Snap നല്‍കുന്നു, അതിനാൽ സർഗാത്മകമാവുകയും പ്രതിഫലം നേടുകയും ചെയ്യുക!
സമർപ്പിക്കാനുള്ള മികച്ച രീതികള്‍
  • സ്നാപ്പുകൾ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള ശബ്ദമുള്ള ലംബമായുള്ള വീഡിയോകളായിരിക്കണം
  • വീഡിയോ ഫ്രെയിം പൂർണ്ണമായി നിറഞ്ഞിരിക്കണം (ലെറ്റർബോക്സിംഗ് പാടില്ല)
  • സ്റ്റിൽ-ഇമേജ് ഫോട്ടോകളും തിരശ്ചീനമായ, മങ്ങിയ അല്ലെങ്കിൽ ടെക്സ്റ്റ് മാത്രമുള്ള സ്നാപ്പുകളും സ്പോട്ട്ലൈറ്റിൽ കാണിക്കില്ല
  • യഥാർത്ഥ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുക - മറ്റ് ആപ്പുകളിൽ നിന്നുള്ള വാട്ടർമാർക്ക് ചെയ്ത വീഡിയോകൾ സ്‌പോട്ട്‌ലൈറ്റിൽ നിന്ന് ഫിൽട്ടർ ചെയ്ത് നീക്കും
നിങ്ങളുടെ സ്നാപ്പുകളിലേക്ക് #വിഷയങ്ങള്‍ ചേർക്കുക
നിങ്ങളുടെ ഉള്ളടക്കം കണ്ടെത്തുന്നതിനും പങ്കിടുന്നതിനും നിങ്ങളുടേത് പോലുള്ള കൂടുതൽ സ്‌നാപ്പുകൾ അടുത്തറിയുന്നതിനും #വിഷയങ്ങള്‍ മറ്റ് സ്‌നാപ്പ്ചാറ്റർമാരെ സഹായിക്കുന്നു. ഒരു സ്പോട്ട്‌ലൈറ്റ് വീഡിയോയുടെ താഴെ ഇടത് കോണിലുള്ള #വിഷയങ്ങള്‍ ടാപ്പ് ചെയ്യുമ്പോൾ, അത് ഉപയോഗിക്കുന്ന എല്ലാ വീഡിയോകളും നിങ്ങൾക്ക് കാണാൻ കഴിയും.
നിങ്ങളുടെ വീഡിയോയിലേക്ക് ഒരു #വിഷയം ചേർക്കുന്നതിന്, ആദ്യം നിങ്ങളുടെ സ്‌നാപ്പ് റെക്കോർഡ് ചെയ്യുക, തുടർന്ന് 'സ്‌പോട്ട്‌ലൈറ്റിലേക്ക് പങ്കിടുക' ടാപ്പ് ചെയ്‌ത് 'അയയ്‌ക്കുക' സ്‌ക്രീനിൽ ഒരു വിവരണം അല്ലെങ്കിൽ #വിഷയം ചേർക്കുക. ഒരു ഹാഷ്‌ടാഗ് ഉപയോഗിക്കുന്നത് നിങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ നിലവിലുള്ള #വിഷയങ്ങള്‍ കൊണ്ടുവരും, അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടേതാക്കി മാറ്റാനും കഴിയും.
 
എന്താണ് ട്രെൻഡിംഗ് എന്ന് കാണുക
സ്‌പോട്ട്‌ലൈറ്റിലെ ഏറ്റവും പുതിയ ട്രെൻഡുകളെക്കുറിച്ചുള്ള ഇൻസൈറ്റുകൾ നേടുക. ട്രെൻഡ് ചെയ്യുന്ന എല്ലാ #വിഷയങ്ങള്‍, ലെൻസുകൾ, സൗണ്ടുകൾ എന്നിവയുടെ ഒരു ആഗമാനവീക്ഷണത്തിനായി ഒരു സ്‌പോട്ട്‌ലൈറ്റ് സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മുകളിലേക്കുള്ള അമ്പടയാളത്തിലുള്ള ഐക്കൺ ടാപ്പ് ചെയ്യുക.