അപഗ്രഥനം ചെയ്ത്, നിങ്ങളുടെ പ്രേക്ഷകരെ ആകർഷിക്കുക
നിങ്ങളുടെ ആരാധകര്‍ക്ക് എന്ത് ഉള്ളടക്കം നന്നായി ഇഷ്ടപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ ക്രിയാത്മക തെരഞ്ഞെടുപ്പുകൾ നടത്തുവാന്‍ അപഗ്രഥനം സഹായിക്കുന്നു.
കുറിപ്പ്: ഈ സവിശേഷതകൾ സമയാസമയങ്ങളില്‍ യാന്ത്രികവുമായ അടിസ്ഥാനത്തിൽ വരുന്നതാണ്, കൂടാതെ എല്ലാ സ്നാപ്ചാറ്ററുകൾക്കും ലഭ്യമല്ല.
ഉൾക്കാഴ്ചകളും പ്രവർത്തനവും
പ്രേക്ഷകരെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ 'ഇൻസൈറ്റുകൾ' ടാബിലേക്ക് പോകുക.
സമീപകാലത്തെ സ്റ്റോറികളും 28-ദിന സംഗ്രഹവും
'സമീപകാലത്തുള്ളവ,'' എന്നിവയിൽ ഓരോ സ്റ്റോറി ശീർഷകവും ആ സ്റ്റോറിയുടെ റീച്ചും (പുതിയ കാഴ്ചക്കാരും) സ്നാപ്പുകളുടെ എണ്ണവും കാണിക്കും. ഓരോ സ്നാപ്പിലെയും കാഴ്ചകൾ, റീച്ച്, സ്ക്രീൻഷോട്ടുകൾ, സ്വൈപ്പ്-അപ്പുകൾ, ഇടപെടലുകൾ എന്നിവ കാണാൻ ഒരു സ്റ്റോറി ടൈൽ ടാപ്പ് ചെയ്യുക. നിങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ കാണാൻ '28 -ദിന സംഗ്രഹം 'നോക്കുക.
സ്റ്റോറി ഇൻസൈറ്റുകൾ
കൂടുതൽ ആഴത്തിലറിയാൻ 'കൂടുതൽ കാണുക' ടാപ്പ് ചെയ്യുക. ഇൻസൈറ്റുകളിൽ, 7 അല്ലെങ്കിൽ 28 ദിവസത്തിനുള്ളിൽ നിങ്ങളുടെ ഇടപഴകലിന്റെ ഒരു ഗ്രാഫ് കാണാൻ നിങ്ങൾക്ക് ഏത് സ്ഥിതിവിവരക്കണക്കിലും ടാപ്പ് ചെയ്യാനാകും.
നിങ്ങളുടെ എല്ലാ മുൻകാല സ്നാപ്പുകളും 24 മണിക്കൂർ സമയ ജാലകം അടിസ്ഥാനമാക്കി തരംതിരിച്ചിരിക്കുന്നു. നിങ്ങൾക്ക് മെട്രിക് ഉപയോഗിച്ച് ഫിൽട്ടർ ചെയ്യാൻ കഴിയും (റീച്ച്, സ്റ്റോറി കാഴ്ചകൾ, സ്റ്റോറി കാഴ്ച ശതമാനം, ശരാശരി കാഴ്ച സമയം).
പ്രേക്ഷകർ
നിങ്ങൾക്ക് എത്ര വരിക്കാരുണ്ട്? കഴിഞ്ഞ 28 ദിവസങ്ങളിലെ നിങ്ങളുടെ സ്റ്റോറി പ്രേക്ഷകരുടെ ലിംഗപരമായ വിഭാഗം, മികച്ച ലൊക്കേഷൻ, മികച്ച താൽപ്പര്യം എന്നിവ നിങ്ങൾ ഇവിടെ കണ്ടെത്തും.
Snapchat ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങളുമായി ഇടപഴകുന്ന നിങ്ങളുടെ പ്രേക്ഷകരുടെ താൽപ്പര്യങ്ങളെക്കുറിച്ച് കൂടുതലറിയാൻ 'കൂടുതൽ കാണുക' ടാപ്പ് ചെയ്യുക. പ്രായം, ലിംഗഭേദം, വിഭാഗം, സ്ഥാനം എന്നിവ അനുസരിച്ച് വിവരങ്ങൾ താരതമ്യം ചെയ്യുക.
പ്രവർത്തനം
നിങ്ങളുടെ പൊതു പ്രൊഫൈലിൽ നിങ്ങൾ നിയോഗിച്ചിട്ടുള്ള ഏതെങ്കിലും റോളുകളുടെ പോസ്റ്റിംഗ് പ്രവർത്തനം പരിശോധിക്കാന്‍ പ്രവര്‍ത്തന ടാബ് നിങ്ങളെ അനുവദിക്കുന്നു.
നിങ്ങളുടെ പ്രേക്ഷകരുമായി ഇടപഴകുക
സ്റ്റോറിക്കുള്ള മറുപടികളും ഉദ്ധരണികളും ഉപയോഗിച്ച് വലിയതും ഇടപഴകുന്നതുമായ പ്രേക്ഷകരിലേക്ക് എത്താൻ Snapchat നിങ്ങളെ അനുവദിക്കുന്നു.
സ്റ്റോറി മറുപടികൾ
ഇഷ്‌ടാനുസൃത ഫിൽട്ടറിംഗിലൂടെ അവർക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ മേൽ ഞങ്ങൾ സ്രഷ്‌ടാക്കൾക്ക് നിയന്ത്രണം നൽകുന്നു, അതിനാൽ സംഭാഷണങ്ങൾ ആദരപൂര്‍വവും രസകരവുമായി തന്നെ തുടരും.
സ്റ്റോറി മറുപടികൾ കാണാൻ...
  1. നിങ്ങളുടെ പൊതുവായ സ്റ്റോറി ടാപ്പ് ചെയ്യുക
  2. ഉൾക്കാഴ്ചകളും മറുപടികളും കാണാൻ മുകളിലേക്ക് സ്വൈപ്പ് ചെയ്യുക
  3. മുഴുവൻ സന്ദേശവും കാണുന്നതിന് മറുപടിയിൽ ടാപ്പ് ചെയ്‌ത് മറുപടി നൽകുക
  4. മറ്റ് Snap-കൾ കാണാൻ തമ്പ്നെയില്‍ സ്വൈപ്പ് ചെയ്യുക അല്ലെങ്കിൽ ടാപ്പുചെയ്യുക. പൂർണ്ണ സ്ക്രീനിൽ Snap കാണാൻ താഴേക്ക് സ്വൈപ്പ് ചെയ്യുക 👇
എടുത്ത് പറയൽ
എടുത്ത് പറയുന്നത് നിങ്ങളുടെ പബ്ലിക് സ്റ്റോറിയിൽ ഒരു സബ്സ്ക്രൈബറുടെ മറുപടി പങ്കിടുന്നത് എളുപ്പമാക്കുന്നു, നിങ്ങൾ അവരെ എടുത്ത് പറയുമ്പോൾ അറിയിപ്പ് ലഭിക്കുന്ന ആരാധകർ അവേശത്തിലാവും. നിങ്ങൾക്ക് ചോദ്യങ്ങൾ അയച്ചുനൽകുവാൻ നിങ്ങളുടെ പ്രേക്ഷകരോട് ആവശ്യപ്പെടുകയും അവർക്ക് ഉത്തരം നൽകുകയും ചെയ്യുക! അല്ലെങ്കിൽ നിങ്ങൾക്ക് അവരോട് "ഏത് തരത്തിലുള്ള ഉള്ളടക്കമാണ് കാണാൻ കൂടുതൽ താൽപ്പര്യം?" എന്നത് പോലുള്ള ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാം
 
ഒരു മറുപടി എടുത്ത് പറയുന്നതിന്...
  1. നിങ്ങളുടെ പൊതു സ്റ്റോറിയിൽ പങ്കിടാൻ ആഗ്രഹിക്കുന്ന മറുപടിയുടെ വലതുവശത്തുള്ള എടുത്ത് പറയുക ബട്ടൺ ടാപ്പ് ചെയ്യുക
  2. മറുപടി ഒരു സ്‌റ്റിക്കറായി ക്യാമറ സ്ക്രീനിൽ ഓവർലേ ചെയ്യും. നിങ്ങളുടെ പ്രതികരണമോ മറുപടിയോ പങ്കിടാൻ ഒരു സ്നാപ്പ് എടുക്കുക.
  3. നിങ്ങളുടെ പൊതു സ്റ്റോറിയിലേക്ക് ചേർക്കാൻ 'അയയ്ക്കുക' ടാപ്പ് ചെയ്യുക.
 
ഉള്ളടക്കം പ്ലാറ്റ്ഫോമിന് പുറത്ത് പങ്കിടുക
സ്പോട്ട്ലൈറ്റ് സ്നാപ്പുകൾ, Snap ഒറിജിനലുകൾ, അല്ലെങ്കിൽ ഷോകൾ എന്നിങ്ങനെ ഏതുമാകട്ടെ, സ്നാപ്പ്ചാറ്റർമാർക്ക് ഉള്ളടക്കം എളുപ്പത്തിൽ പങ്കിടാവുന്ന ലിങ്കുകൾ ഉപയോഗിച്ച് പ്ലാറ്റ്ഫോമിന് പുറത്ത് മറ്റുള്ളവരുമായി പങ്കിടാനാവും.