നിങ്ങളുടെ ഉള്ളടക്ക തന്ത്രം വികസിപ്പിക്കുക

ഈ അവശ്യമായ തന്ത്രങ്ങൾ നിങ്ങളുടെ ഉള്ളടക്കത്തെ ആകർഷകമാക്കാനും നിങ്ങളുടെ പ്രേക്ഷകരെ വർദ്ധിപ്പിക്കാനും സഹായിക്കും!

നിങ്ങൾ നിങ്ങളായിരിക്കുക

നിങ്ങളുടെ ദിവസത്തിന്റെ മികച്ച ഭാഗം മുതൽ ബാലിശമായ ഇടനിമിഷങ്ങൾ വരെയുള്ള നിങ്ങളുടെ മുഴുവൻ കഥയും പറയാൻ കഴിയുന്ന സ്ഥലമാണ് Snapchat. പ്രേക്ഷകർ യഥാർത്ഥത്തിലുള്ള നിങ്ങളെ അറിയാൻ ആഗ്രഹിക്കുന്നു, ഒരു മുഖംമൂടി അല്ല.

പ്രമോഷണൽ പോസ്റ്റുകൾക്കിടയിൽ ദിവസേനയുള്ള, നൈമിഷിക ഉള്ളടക്കം നൽകിക്കൊണ്ട് നിങ്ങളുടെ സ്റ്റോറി ഫീഡ് സന്തുലിതമായി നിലനിർത്തുക. നിങ്ങൾ എന്താണ് ശ്രദ്ധിക്കുന്നതെന്ന് അറിയാൻ നിങ്ങളുടെ ആരാധകർ ആഗ്രഹിക്കുന്നു, അതിനാൽ ഉള്ളടക്കം പ്രചരിപ്പിക്കുമ്പോഴും അത് യഥാർത്ഥമായി നിലനിർത്തുക.

ഉൽപ്പന്നങ്ങൾ പ്രൊമോട്ട് ചെയ്യുമ്പോൾ, നിങ്ങളുടെ പ്രേക്ഷകർക്ക് ഒരു കൂപ്പൺ ഒരു പ്രോത്സാഹനമായി നൽകുകയും, അവർക്ക് ഒരു സെൽഫി പോസ്റ്റ് ചെയ്യുന്നത് പോലെയുള്ള ഇടപഴകാനുള്ള ഒരു അവസരം നൽകുകയും ചെയ്യുക.

പ്രതികരണങ്ങളോട് തുറന്ന മനസ്ഥിതി പുലർത്തുക

ശക്തമായ ബന്ധങ്ങൾ സൃഷ്ടിക്കാൻ ആരാധകരുമായി ആശയവിനിമയം ചെയ്യുക. അവരുമായി കണക്റ്റ് ചെയ്യുകയും അവർക്ക് കാണാൻ താൽപ്പര്യമുള്ളത് എന്താണെന്ന് മനസ്സിലാക്കുകയും ചെയ്യുക.

ഉദാഹരണമായി, നിങ്ങൾ മൺപാത്രങ്ങൾ നിർ‌മ്മിച്ചേക്കാം, പക്ഷേ നിങ്ങളുടെ ആരാധകർ നിങ്ങളുടെ വസ്ത്രങ്ങളെക്കുറിച്ച് നിങ്ങളോട് ചോദിച്ചേക്കാം. അതിനോട് ചേർന്ന് നിൽക്കുക. ഫാഷനെ മിക്സിലേക്ക് ചേർക്കുക.

പതിവായി പോസ്റ്റ് ചെയ്യുക

ടൺ കണക്കിന് സ്നാപ്പ്ചാറ്റർമാർ ദിവസവും ആപ്പ് ഉപയോഗിക്കുന്നു! നിങ്ങളുടെ പ്രേക്ഷകരെ ആവേശഭരിതരാക്കുകയും കൂടുതൽ കാര്യങ്ങൾക്കായി തിരികെ വരുത്തുകയും ചെയ്യുക.

വെറും ഫോട്ടോകൾക്ക് പകരം വീഡിയോ അധിഷ്‌ഠിതമായ സ്റ്റോറികൾ ചെയ്യുന്നതാണ് നല്ലത്. സ്വാഭാവികമായും നിങ്ങളുടെ ഉള്ളടക്കം കാണാൻ ആളുകൾ കൂടുതൽ സമയം ചെലവഴിക്കും. നിങ്ങളുടെ ഉള്ളടക്കം കൂടുതൽ ആകർഷകമാക്കുന്നതിന് Snap-ന്റെ ക്രിയേറ്റീവ് ക്യാമറയും എഡിറ്റിംഗ് ടൂളുകളും ഉപയോഗിക്കുക.

തദ്ദേശീയമായ ഉള്ളടക്കമാണ് മികച്ചത്

സഹജമായ Snapchat ക്യാമറ ഉപയോഗിച്ച് Snapchat-ന് സഹജമായ ഉള്ളടക്കം സൃഷ്ടിക്കുക. ഇത് ആധികാരികവും ഈ നിമിഷത്തിലുള്ളതും വ്യക്തിപരവും കൂടാതെ ഇത് മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും പകർത്തിയതുപോലെയല്ലാതാക്കുവാനും സഹായിക്കുന്നു.

സ്രഷ്ടാക്കൾ ധാരാളം കാര്യങ്ങൾ ചെയ്യുകയും ഒരേസമയം ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നവരുമാകാം. Snapchat-ലെ നിങ്ങളുടെ ഉള്ളടക്കം നിങ്ങൾ മറ്റൊരു പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്യുന്നത് പോലെ തോന്നുന്നില്ലെന്ന് ഉറപ്പാക്കുക. ഉള്ളടക്കം സവിശേഷമായിരിക്കണം. എത്തിനോട്ട ഉള്ളടക്കം നന്നായി പ്രവർത്തിക്കും. നിങ്ങളുടെ പ്രൊഫൈൽ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിന് നിങ്ങളുടെ Snap ഉപയോക്തൃനാമം മറ്റ് പ്ലാറ്റ്ഫോമുകളിൽ പങ്കിടുന്നതും ഒരു മികച്ച ആശയമാണ്.

എന്താണ് ട്രെൻഡിംഗ് ആയിട്ടുള്ളത് എന്നതിൽ ശ്രദ്ധയൂന്നുക

ഒരു ലക്ഷ്യം വെയ്ക്കുന്ന പ്രേക്ഷകർക്ക് അംഗീകരിക്കപ്പെട്ട പേരായി സ്വയം സ്ഥാപിക്കാൻ നിലവിലുള്ള ട്രെൻഡുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

മറ്റ് സ്രഷ്ടാക്കളുമായി സഹകരിക്കുക

കൂടുതൽ ആളുകളിലേക്ക് എത്തിച്ചേരാൻ നിങ്ങളുടെ ചുറ്റുപാടുമുള്ള സ്രഷ്‌ടാക്കളുമായി പങ്കാളിത്തം സ്ഥാപിക്കുക.