Snapchat -നെ അടുത്തറിയുക
നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ നിന്നുള്ള നിമിഷങ്ങൾ നിങ്ങൾക്ക് ശരിക്കും പ്രാധാന്യമുള്ളവരുമായി പങ്കിടുന്നതിനാണ് Snapchat രൂപകൽപ്പന ചെയ്തിരിക്കുന്നത്.
CH_010
5 ടാബുകൾ നാവിഗേറ്റ് ചെയ്യുന്നു
ക്യാമറ. Snapchat എല്ലായ്പ്പോഴും ക്യാമറയിലേക്ക് നേരിട്ട് തുറക്കുന്നു, ഒരു ഫീഡല്ല, അതിനാൽ നിങ്ങൾക്ക് ആ നിമിഷത്തെ നിങ്ങളുടെ വീക്ഷണകോണിലൂടെ പകർത്താനാകും. ഫോട്ടോയും വീഡിയോയും എടുക്കാൻ ക്യാമറ ഉപയോഗിക്കുക, ലെൻസുകളും സർഗാത്മക ഉപകരണങ്ങളും പ്രയോഗിക്കുക, നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായോ Snapchat സമൂഹവുമായോ പങ്കിടുക.
ചാറ്റ്. സുഹൃത്തുക്കൾക്കും ഗ്രൂപ്പുകൾക്കും സ്‌നാപ്പുകൾ അയയ്‌ക്കുക, നിങ്ങളുടെ Bitmoji അല്ലെങ്കിൽ കാമിയോ ഉപയോഗിച്ച് സന്ദേശമയയ്‌ക്കൽ കൂടുതൽ രസകരമാക്കുക. സ്ഥിരീകരിച്ച സ്രഷ്‌ടാക്കളുടെ ഒരു തിരഞ്ഞെടുത്ത കൂട്ടത്തിന്, തങ്ങൾക്ക് ആരാധകരോട് നേരിട്ട് പ്രതികരിക്കാനാകുന്ന സ്റ്റോറി റിപ്ലൈസ് എന്ന ഫീച്ചറിലേക്ക് പ്രവേശനം ഉണ്ട്.
മാപ്പ്. ലോകത്തെക്കുറിച്ച് മനസ്സിലാക്കുവാൻ ഒരു ഹോട്ട്‌സ്‌പോട്ടിൽ ടാപ്പ് ചെയ്തു പ്രാദേശിക കമ്മ്യൂണിറ്റിയിൽ നിന്നുള്ള Snaps കാണുക, അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളുടെ ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണുക - അവർ തങ്ങളുടെ ലൊക്കേഷൻ പങ്കിടാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ അവരുടെ Bitmojis നിങ്ങൾ കാണുവാൻ കഴിയും.
സ്റ്റോറികൾ. നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്നുള്ള സ്റ്റോറികൾക്കൊപ്പം Snap സ്റ്റാറുകളുടെയും Discover പ്രസാധകരുടെയും ഷോകളും Snap ഒറിജിനലുകളും ഉൾപ്പെടെയുള്ള ഉള്ളടക്കവും കാണാം. നിങ്ങളുടെ പ്രിയപ്പെട്ടവയ്ക്കൊപ്പം തുടരുകയോ അല്ലെങ്കിൽ പുതിയത് എന്തെങ്കിലും കണ്ടെത്തുക.
സ്പോട്ട്ലൈറ്റ്. ആപ്പിന്റെ ഇടത് മൂലയിലുള്ള സ്‌പോട്ട്‌ലൈറ്റ് ഐക്കൺ ടാപ്പ് ചെയ്യുക. കമ്മ്യൂണിറ്റിയിൽ നിന്നുള്ള ഏറ്റവും രസകരമായ സ്നാപ്പുകൾ ഞങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതും നിങ്ങൾക്ക് വലിയൊരു കൂട്ടം പുതിയ പ്രേക്ഷകരിലേക്ക് എത്താൻ കഴിയുന്നതും ഇവിടെനിന്നാണ്. എന്താണ് ട്രെൻഡ് ചെയ്യുന്നതെന്ന് കാണുകയും, നിങ്ങളുടെ മികച്ച ഒറിജിനൽ ഉള്ളടക്കം പങ്കിടുകയും ചെയ്യുക.
നിങ്ങളുടെ സുഹൃത്തുക്കളെ ചേർക്കുകയും പ്രേക്ഷകരെ വർദ്ധിപ്പിക്കുകയും ചെയ്യുക
നിങ്ങൾക്ക് ഇതിനകം അറിയാവുന്ന ആളുകളുമായി (സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ അല്ലെങ്കിൽ ആരാധകർ) ബന്ധപ്പെടാനും നിങ്ങളുടെ പ്രേക്ഷകരെ വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ പ്രൊഫൈൽ പങ്കിടാനും അനേകം മാർഗങ്ങളുണ്ട്.
Snapcode. നിങ്ങളുടെ സവിശേഷമായ Snapcode കാണുന്നതിന് മുകളിൽ ഇടത് കോണിലുള്ള നിങ്ങളുടെ പ്രൊഫൈലിൽ ടാപ്പ് ചെയ്യുക. Snapchat-ൽ സുഹൃത്തുക്കളെ എളുപ്പത്തിൽ ചേർക്കുന്നതിന് Snapcode-ലോ അല്ലെങ്കിൽ സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ഷെയർ ഐക്കണിലോ ടാപ്പ് ചെയ്താൽ ലഭിക്കുന്ന കോഡ് നിങ്ങൾക്ക് സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ഉടനീളം പങ്കിടാനാകും.
ഉപയോക്തൃനാമം. നിങ്ങളുടെ എല്ലാ സോഷ്യൽ ചാനലുകളുടെയും ജീവചരിത്രത്തിലേക്ക് നിങ്ങളുടെ ഉപയോക്തൃനാമം ചേർക്കുന്നുവെന്ന് ഉറപ്പാക്കുക.
കോൺടാക്റ്റുകൾ. നിങ്ങളുടെ പ്രൊഫൈലിലേക്ക് പോയി 'സുഹൃത്തുക്കളെ ചേർക്കുക' ടാപ്പ് ചെയ്ത് നിങ്ങളുടെ മൊബൈൽ കോൺടാക്റ്റുകളിൽ നിന്ന് സുഹൃത്തുക്കളെ ചേർക്കാനാകും, പക്ഷേ, ആദ്യം നിങ്ങളുടെ കോൺടാക്റ്റുകൾ ആക്സസ് ചെയ്യുന്നതിന് നിങ്ങൾ Snapchat-ന് അനുമതി നൽകണം.
നിർദ്ദേശിക്കപ്പെട്ട സുഹൃത്തുക്കൾ. നിങ്ങളുടെ നിർദ്ദേശിക്കപ്പെട്ട സുഹൃത്തുക്കൾ 'ദ്രുത ചേർക്കൽ' എന്നതിന് കീഴിൽ 'സുഹൃത്തുക്കളെ ചേർക്കുക' സ്ക്രീനിൽ ദൃശ്യമാകും.