ക്യാമറ ഉപകരണങ്ങൾ
നിങ്ങൾ ഫോട്ടോകളും വീഡിയോകളും എങ്ങനെ പകർത്തുന്നുവെന്നത് മാറ്റാൻ ഈ ഉപകരണങ്ങൾ ഉപയോഗിക്കുക.
ലെൻസുകൾ കണ്ടെത്തൽ
സ്രഷ്‌ടാക്കൾക്ക് ഉപയോഗിക്കാനായി ഞങ്ങളുടെ പക്കൽ ലെൻസുകളുടെ ഒരു വലിയ ലൈബ്രറിയുണ്ട്. നിങ്ങൾ ആപ്പ് തുറന്നയുടൻ ക്യാമറ സ്ക്രീനിൽ നിന്ന് ലെൻസുകൾ അടുത്തറിയുക. നിങ്ങളുടെ പ്രിയപ്പെട്ട ലെൻസുകളും, കൂടാതെ ട്രെൻഡ് ചെയ്യുന്നവയും കാണാൻ ക്യാപ്‌ചർ ബട്ടണിന്റെ വലതുവശത്തുള്ള സ്മൈലി ഫെയ്സ് ഐക്കണിൽ ടാപ്പ് ചെയ്യുക.
Snapchat- ഉം കമ്മ്യൂണിറ്റിയും സൃഷ്‌ടിച്ച ശുപാർശ ചെയ്യപ്പെട്ട, ട്രെൻഡിംഗായ, തീം ലെൻസുകൾ കാണുന്നതിന് താഴെ വലത് കോണിലുള്ള 'അടുത്തറിയുക' ടാപ്പ് ചെയ്യുക.
സ്വയം ഒരു ലെൻസ് എങ്ങനെ സൃഷ്ടിക്കാം എന്ന് അറിയണോ? ലെൻസ് സ്റ്റുഡിയോ സന്ദർശിക്കുക. 
ഹാൻഡ്സ്-ഫ്രീ റെക്കോർഡിംഗ്
നോക്കൂ, കൈകൾ വേണ്ട! പത്ത് സെക്കൻഡ് ദൈർഘ്യമുള്ള ആറ് വീഡിയോകൾ വരെ, മൊത്തം 60 സെക്കൻഡ് റെക്കോർഡ് ചെയ്യാം.
നിങ്ങളുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ ആരംഭിക്കുന്നതിന് സ്ക്രീനിന്റെ താഴെയുള്ള ക്യാപ്‌ചർ ബട്ടൺ അമർത്തിപ്പിടിക്കുക. ബട്ടണിന് അടുത്തായി ഒരു ലോക്ക് ഐക്കൺ പ്രത്യക്ഷപ്പെടും. ഹാൻഡ്സ് ഫ്രീയിലേക്ക് പോകാൻ, ഇടത്തേക്ക് സ്ലൈഡ് ചെയ്‌ത് ലോക്ക് ചെയ്യുക. അപ്പോൾ നിങ്ങളുടെ കാര്യം ചെയ്യുക!
മാത്രമല്ല, ഇത് സെൽഫി മോഡിയിലും പ്രവർത്തിക്കുന്നു.
ക്യാമറ ടൂൾകിറ്റ്
നിങ്ങളുടെ സ്നാപ്പുകൾ മനോഹരമാക്കുന്നതിന് ക്യാമറ സ്ക്രീനിന്റെ വലതുവശത്തുള്ള ടൂളുകൾ ഉപയോഗിക്കുക.
ടൈംലൈൻ. ഒരു വീഡിയോയിൽ ഒന്നിലധികം മൊമെന്റുകൾ തുന്നിച്ചേർക്കുക.
സൗണ്ടുകൾ. ശുപാർശ ചെയ്ത ഗാനം ഒരു പ്ലേലിസ്റ്റിൽ നിന്നോ അല്ലെങ്കിൽ ലൈസൻസുള്ള സംഗീതത്തിന്റെ ഞങ്ങളുടെ ലൈബ്രറിയിൽ നിന്നോ തിരഞ്ഞെടുക്കാം അതുമല്ലെങ്കിൽ നിങ്ങളുടേതായ ഒന്ന് സൃഷ്ടിക്കുകയും ചെയ്യാം.
മൾട്ടി Snap. നിങ്ങളുടെ റെക്കോർഡിംഗിന്റെ ദൈർഘ്യം സജ്ജീകരിക്കുക. ക്യാപ്‌ചർ ബട്ടൺ അമർത്തി ലോക്ക് ചെയ്യാൻ ഇടത്തേക്ക് സ്ലൈഡ് ചെയ്‌ത് ഹാൻഡ്‌സ് ഫ്രീയിലേക്ക് പോകുക
ടൈമർ. നിങ്ങൾക്ക് പോസ് ചെയ്യാൻ ഒരു കൗണ്ട്ഡൗൺ ആരംഭിക്കുക.
ഫോക്കസ്. ഡെപ്ത് ഓഫ് ഫീൽഡ് ഇഫക്റ്റോടെ ഒരു മുഖത്ത് ഫോക്കസ് ചെയ്യുക.
3D. നിങ്ങളുടെ സെൽഫിയിലേക്ക് 3D ഇഫക്റ്റ്സ് ചേർക്കുക. വീക്ഷണകോൺ മാറ്റുന്നതിന് നിങ്ങളുടെ ഫോൺ നീക്കുക.
ഗ്രിഡ്. ഫോക്കസ് ചെയ്യാനും, സ്നാപ്പ് ചെയ്യാനും, അയയ്ക്കാനും വേണ്ടി നിങ്ങളുടെ ഷോട്ടുകൾ അണിനിരത്തുക.
ടൈംലൈൻ ക്യാപ്ചർ
ക്യാമറ ടൂൾകിറ്റിലെ ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ സവിശേഷതകളിൽ ഒന്നാണിത്. ഒന്നിലധികം ക്ലിപ്പുകൾ റെക്കോർഡ് ചെയ്യുക, ട്രിം ചെയ്ത് വിഭജിക്കുക, നിങ്ങളുടെ വീഡിയോയിൽ സമയബന്ധിതമായ അടിക്കുറിപ്പുകൾ ചേർക്കുക. നിങ്ങൾക്ക് സൗണ്ടുകളും ചേർക്കാം.