പ്രൊഫൈലുകളിലെ 3D Bitmoji

 ടീം Snap

തിങ്കൾ, 02 ആഗസ്റ്റ് 2021 19:00

Bitmoji Snap പ്രൊഫൈലുകൾക്ക് ഒരു പുതിയ രൂപവും മാനവും നൽകുന്നു - പ്രൊഫൈലുകളിൽ 3D Bitmoji ഉപയോഗിച്ച്.

ബോഡി പോസുകൾ‌, മുഖഭാവങ്ങൾ‌, ആംഗ്യങ്ങൾ‌, തിരഞ്ഞെടുക്കുനുള്ള പശ്ചാത്തലങ്ങൾ‌ എന്നിവയുടെ 1,200 ലധികം കോമ്പിനേഷനുകൾ‌ ഉപയോഗിച്ച്, സ്‌നാപ്പ്ചാറ്റർമാർക്ക് ഇപ്പോൾ‌ കൂടുതൽ‌ സവിശേഷമായ രീതിയിൽ സ്വയം പ്രകടിപ്പിക്കാൻ‌ കഴിയും.

സമാധാന ചിഹ്നങ്ങൾ, പ്രാർത്ഥിക്കുന്ന കൈകൾ മുതൽ മനോഹരമായ ബീച്ചുകൾ, ട്രെൻഡി അനിമൽ പ്രിന്റ് പശ്ചാത്തലങ്ങൾ വരെ - സ്നാപ്പ്ചാറ്റർമാർക്ക് ഇപ്പോൾ‌ അവരുടെ 3D Bitmoji -യെ അവരുടെ എല്ലാ മാനസികാവസ്ഥയുമായി പൊരുത്തപ്പെടുത്താൻ കഴിയും.

സ്നാപ്പ്ചാറ്റർമാർക്ക് അവരുടെ 3D Bitmoji Snap പ്രൊഫൈലുകളിലും സൗഹൃദ പ്രൊഫൈലുകളിലും കാണാൻ കഴിയും, കൂടാതെ, അവരുടെ ഇഷ്ടാനുസൃതമാക്കിയ 3D Bitmoji Snapchat-ലും പുറത്തും ഉള്ള സുഹൃത്തുക്കളുമായി പങ്കിടാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും.

നിങ്ങളുടെ ബിറ്റ്‌മോജി ഇതുവരെ സജ്ജമാക്കിയിട്ടില്ലേ? ആരംഭിക്കുന്നതിനായി ഞങ്ങളുടെ പിന്തുണ പേജിലേക്ക് പോകുക

ബ്ലോഗിലേക്ക് മടങ്ങുക